കൊച്ചി : നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളിയതോടെ പ്രതികരണവുമായി ഭാര്യ മഞ്ജുഷ രംഗത്ത്. ഹൈക്കോടതി തങ്ങളുടെ ആവശ്യം അംഗീകരിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ആവശ്യം തള്ളിയതില്‍ നല്ല വിഷമമുണ്ടെന്നായിരുന്നു മഞ്ജുഷ പ്രതികരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം നടപടികളിലും ഇന്‍ക്വസ്റ്റ് നടപടികളിലും ദുരൂഹത ഉണ്ടെന്ന് കോടതിയില്‍ അറിയിച്ചിരുന്നു. സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ നിന്നും പിന്മാറാൻ തയ്യാറല്ലെന്നും കുടുംബവുമായി ആലോചിച്ച് അടുത്ത തീരുമാനം ഉടൻ എടുക്കുമെന്നും മഞ്ജുഷ പറഞ്ഞു.

കേരളാ പൊലീസിൽ നിന്നും നീതി ലഭിക്കുമെന്ന വിശ്വാസമില്ല. പ്രധാനപ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് കേരളാ പൊലീസിന്റേത്. അതിനാൽ സിബിഐ അന്വേഷണം തന്നെ വേണമെന്ന് ആവർത്തിച്ച് പറയുകയാണ് മഞ്ജുഷ. ഇപ്പോൾ നടക്കുന്ന എസ്ഐടി അന്വേഷണത്തില്‍ തൃപ്തിയില്ല.അന്വേഷണം നടക്കുന്നില്ല. അന്വേഷണം നടക്കുകയാണെങ്കിൽ മാത്രമല്ലേ തൃപ്തി ഉണ്ടോ എന്ന ചോദ്യത്തിന്റെ ആവശ്യകതയുള്ളൂവെന്നും മഞ്ജുഷ ചോദിക്കുന്നു.
We will not get justice from Kerala Police, CBI should investigate it itself
