നാഗർകോവിൽ: കന്യാകുമാരിയിൽ കടലിലെ പാറയിൽനിന്ന് സെൽഫിയെടുക്കുന്നതിനിടെ തിരയിൽപ്പെട്ട യുവാവ് മുങ്ങിമരിച്ചു. സേലം മാരിമംഗലം സ്വദേശി വിജയ്(27) ആണ് മരിച്ചത്.

ഞായറാഴ്ച മാരിമംഗലത്തുനിന്ന് ബന്ധുക്കളായ 27 പേർ നാഗർകോവിലിൽനടന്ന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. വൈകുന്നേരത്തോടെ കന്യാകുമാരിയിൽ എത്തി. ഗാന്ധിമണ്ഡപത്തിനു പുറകിൽ കടലിലെ പാറയിൽ കയറിനിന്ന് വിജയ് ഫോണിൽ സെൽഫിയെടുക്കുന്നതിനിടെ തിരയിൽപ്പെട്ട് കടലിൽ വീണു.
തിങ്കളാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച കള്ളക്കടൽ പ്രതിഭാസം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാൽ കടലിൽ ഇറങ്ങാൻ വിലക്ക് ഉണ്ടായിരുന്നു. പോലീസിന്റെ കണ്ണുവെട്ടിച്ചാണ് വിജയ് കടലിൽ ഇറങ്ങിയത്.
A young man died after diving into the sea to take a selfie while avoiding the police.
