തിരുമാറാടി : (piravomnews.in) ആറാം വാർഡിൽ വടകര-ആലുങ്കൽത്താഴം റോഡിൽ (തട്ടമ്പാറ ചെമ്മാച്ചൻ റോഡ്) വൈദ്യുതി ലൈനും സർവീസ് വയറും അപകടാവസ്ഥയിൽ താഴ്ന്നുകിടക്കുന്നു.
സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ മരം വൈദ്യുതി ലൈനിലേക്ക് വീണതുമൂലമാണ് വൈദ്യുതി കമ്പികൾ അപകടകരമായ വിധത്തിൽ താഴ്ന്നത്. കയർ ഉപയോഗിച്ച് വലിച്ചുകെട്ടാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കൂത്താട്ടുകുളം-ഒലിയപ്പുറം റോഡിൽ നിന്ന് ആരംഭിക്കുന്ന ഭാഗത്തും ആറാം വാർഡ് അങ്കണവാടി കെട്ടിടത്തിനു സമീപത്തുകൂടി നാല് ലൈനുകളാണ് കടന്നുപോകുന്നത്.

വൈദ്യുതി സർവീസ് വയറാകട്ടെ കൈ ഉയർത്തിയാൽ മുട്ടുന്ന വിധം അപകടകരമായി താഴ്ന്നുകിടക്കുകയാണ്. നാട്ടുകാരും അങ്കണവാടിയിലെ രക്ഷാകർത്താക്കളും താഴ്ന്നുകിടക്കുന്ന വൈദ്യുതി കമ്പികൾ ഉയർത്തി വലിച്ചുറപ്പിച്ച് സുരക്ഷിതമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തിരുമാറാടി ഗ്രാമപ്പഞ്ചായത്തംഗം സി.വി. ജോയി ഇതു സംബന്ധിച്ച പരാതി കൂത്താട്ടുകുളം കെഎസ്ഇബി എൻജിനിയർക്ക് നൽകിയിരുന്നു.
Danger? Power lines are down near the Anganwadi building.
