കൊച്ചി : (piravomnews.in ചലച്ചിത്ര-മിമിക്രി താരം കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹോട്ടൽ ജീവനക്കാർ വാതിൽ തുറന്നു അകത്ത് കയറിയപ്പോൾ നവാസ് നിലത്തു കിടക്കുന്ന നിലയിലായിരുന്നു.
പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ചോറ്റാനിക്കരയിൽ എത്തിയതായിരുന്നു.പോസ്റ്റ്മോർട്ടും കളമശ്ശേരി മെഡിക്കൽ കോളേജിൽ നടപടികൾക്ക് ശേഷം നാളെ നടക്കുമെന്ന് ചോറ്റാനിക്കര SHO കെ എൻ മനോജ് അറിയിച്ചു.ചലച്ചിത്രനടനായിരുന്ന അബൂബക്കറാണ് പിതാവ്.

1995ല്‍ പുറത്തിറങ്ങിയ ചൈതന്യം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു.തില്ലാന തില്ലാന, മായാജാലം, മാന്‍ഡ്രേക്ക്, മൈലാഞ്ചി മൊഞ്ചുള്ള വീട്, കസബ, മാട്ടുപെട്ടി മച്ചാന്‍ എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.
ചലച്ചിത്രതാരം രെഹ്നയാണ് ഭാര്യ.സഹോദരന്‍ നിയാസ് ബക്കറും അഭിനേതാവാണ്. നടി രെഹ്നയാണ് നവാസിന്റെ ഭാര്യ. ഇവര്‍ക്ക് മൂന്ന് മക്കളാണുള്ളത്. മെഹ്‌റിന്‍, റൈഹാന്‍, റിഥ്വാന്‍.
Film and mimicry star Kalabhavan Nawaz passes away
