ചോറ്റാനിക്കര : (piravomnews.in) ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ മേൽശാന്തിമാരായി നമ്പ്യാങ്കാവ് ക്ഷേത്രത്തിലെ എൻ വി കൃഷ്ണൻ നമ്പൂതിരിയെയും (തൃശൂർ നന്തിക്കര നടുവത്ത് മന, നെല്ലായി) പുതിയേടം ശ്രീകൃഷ്ണക്ഷേത്രത്തിലെ സി എൽ സതീഷ് നമ്പൂതിരി (എറണാകുളം കാഞ്ഞൂർ പുതിയേടം ചേലപ്പാമ്പ് മന)യെയും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.
ചിങ്ങം ഒന്നുമുതൽ ഒരുവർഷത്തേക്ക് ഓരോമാസം ഇടവിട്ട് ഇവർ സേവനമനുഷ്ഠിക്കും. കീഴ്‌ക്കാവ് ക്ഷേത്രത്തിൽ കുന്നത്തേക്കാവിലെ എൻ വി കൃഷ്ണദാസ്, ശിവക്ഷേത്രത്തിൽ നെട്ടൂർ ശിവക്ഷേത്രത്തിലെ കെ വിജയരാജ്, ശാസ്താക്ഷേത്രത്തിൽ എറണാകുളം ശിവക്ഷേത്രത്തിലെ എ എസ് പ്രവീൺ എന്നിവർ ഓരോ മാസങ്ങളിൽ മാറിമാറി ശാന്തിമാരാകും.
താഴിമറ്റത്ത് സാനുവിന്റെ മകൾ ആറുവയസ്സുകാരി മീനാക്ഷിയാണ് നറുക്കെടുത്തത്. കൊച്ചിൻ ദേവസ്വം ബോർഡിലെ ക്ഷേത്രങ്ങളിൽനിന്ന് ശാന്തിമാരെ തന്ത്രിമാരുടെ നേതൃത്വത്തിൽ സ്ക്രീനിങ് നടത്തിയശേഷമാണ് നറുക്കുകളിൽ ഉൾപ്പെടുത്തിയത്.
കൊച്ചിൻ ദേവസ്വം ബോർഡ് അംഗം കെ പി അജയൻ, അസി. കമീഷണർ ബിജു ആർ പിള്ള, മാനേജർ രഞ്ജിനി രാധാകൃഷ്ണൻ, പി എൻ ഹരികുമാർ, കെ കെ സിജു, വി വി അനിരുദ്ധൻ, പള്ളിപ്പുറത്ത് നാരായണൻ നമ്പൂതിരിപ്പാട്, പ്രവീൺ ബാലകൃഷ്ണൻ, ഗിരീഷ് ബാബു തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്.
N. V. Krishnan Namboothiri and C. L. Satheesh Namboothiri are the chief priests of Chottanikkara.
