കോഴിക്കോട്: ഗവ. ലോ കോളേജ് വിദ്യാര്‍ഥിനിയെ താമസിക്കുന്ന വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാം വര്‍ഷം എല്‍എല്‍ബി വിദ്യാര്‍ഥിനിയും തൃശൂര്‍ സ്വദേശിനിയുമായ മൗസ മെഹ്റിസിനെയാണ്(21) മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് കോവൂര്‍ ബൈപ്പാസിന് സമീപത്ത് ഇവര്‍ പെയിങ്ങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ചേവായൂര്‍ പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.

A Govt. Law College student was found dead inside her home.
