തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്നിടങ്ങളിലായി ആറ് പേരെ ആക്രമിച്ച പ്രതി അഫാന്റെ മൊഴി പുറത്ത്. ആറ് പേരെ വെട്ടിയതിന് ശേഷമാണ് താന്‍ വരുന്നതെന്നാണ് അഫാന്‍ പൊലീസിന് നല്‍കിയ മൊഴി. മൂന്ന് പേര്‍ മരിച്ചെന്ന് ഉറപ്പിച്ചിട്ടുണ്ടെന്നും ബാക്കിയുള്ളവരും ഉടന്‍ മരിക്കുമെന്നും പ്രതി പറഞ്ഞു. ഭാവവ്യത്യസമൊന്നുമില്ലാതെയാണ് അഫാന്‍ കൊലപാതകത്തെ പറ്റി വിശദീകരിച്ചതെന്ന് പൊലീസ് പറയുന്നു. ആറ് പേരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ശേഷം എലി വിഷം കഴിച്ചാണ് ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കുഴിമന്തിയില്‍ വിഷം ചേര്‍ത്ത് കഴിച്ചതെന്നാണ് അഫാന്‍ പറഞ്ഞത്. നിലവില്‍ അഫാന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നില ഗുരുതരമല്ല.

പിന്നീട് ആറ് പേരുടെയും വിവരങ്ങള്‍ പറഞ്ഞു കൊടുക്കുകയായിരുന്നു. എന്തിന് കൊലപ്പെടുത്തിയെന്നും പറഞ്ഞതായാണ് ലഭിക്കുന്ന വിവരം. ഇതുവരെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. പ്രതിയുടെ 14 വയസ്സുള്ള സഹോദരന്‍, വല്യച്ഛന്‍ ലത്തീഫ് (63), വല്യമ്മ സാഹിത (53), അമ്മൂമ്മ അര്‍ത്തിക്ക ബീവി (88), കാമുകി എന്നിവരാണ് കൊല്ലപ്പെട്ടത്. ഉമ്മ ഷെമിന്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒറ്റ ദിവസമാണ് ഈ കൊലപാതകങ്ങളെല്ലാം നടന്നത്.
I am coming after killing six people, 3 are dead, 3 will die soon'; Afan's statement is out.
