ഇടുക്കി: ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് വാച്ചർക്ക് പരിക്കേറ്റു. കുമളി മന്നാക്കുടി സ്വദേശി ജി രാജനാണ് പരിക്കേറ്റത്. പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ നാവിക്കയം ഭാഗത്തു വച്ചാണ് കാട്ടാന ആക്രമിച്ചത്. കാലിനു ഗുരുതരമായി പരിക്കേറ്റ രാജനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ട്രക്ക് പാത്ത് അളക്കുന്നതിനായി പോയപ്പോഴാണ് രാജനെ കാട്ടാന ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്നവർ ചേർന്ന് രാജനെ വനംവകുപ്പിൻറെ സ്പീഡ് ബോട്ടിൽ തേക്കടിയിലെത്തിച്ചു. കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷമാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
A forest department watcher was injured in a wild elephant attack in Idukki.
