നോട്ടിംഗ്ഹാം നഗരമധ്യത്തിൽ കൗമാരക്കാരനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ 16 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ പ്രൈമാർക്ക് കടയിൽ നിരവധി ആളുകൾ നോക്കി നിൽക്കേയായിരുന്നു സംഭവം. കടയ്ക്ക് പുറത്ത് വച്ച് ആക്രമണം നടക്കുന്നതിന് മുമ്പ് ഇരുവരും തമ്മിൽ വഴക്കുണ്ടായതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ആക്രമണത്തിൽ 17 വയസ്സുള്ള ആൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കുട്ടിയുടെ നെഞ്ചിൽ വെട്ടേറ്റതായി നോട്ടിംഗ്ഹാംഷെയർ പോലീസ് പറഞ്ഞു. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് പാരാമെഡിക്കുകൾ സംഭവസ്ഥലത്ത് വച്ച് തന്നെ അദ്ദേഹത്തിന് ചികിത്സ നൽകി. അക്രമണം നടത്തിയതിന് പിന്നാലെ മാർക്കറ്റ് സ്ക്വയറിലേക്ക് പ്രതി ഓടി രക്ഷപ്പെട്ടതായി പോലീസ് മുമ്പ് പറഞ്ഞിരുന്നു.
Police have arrested a 16-year-old man in connection with the stabbing of a teenager in the city centre.
