പാലാ: കോട്ടയം പുതുപള്ളിയിൽ എടിഎം കൗണ്ടർ തല്ലി തകർത്തു. പുതുപ്പള്ളിയിലെ ഇൻഡസിൻഡ് ബാങ്കിന്റെ എടിഎം ആണ് തല്ലിതകർത്തത്. എടിഎമ്മിന് പുറത്തു കിടന്ന രണ്ട് കാറുകളും അക്രമികൾ തല്ലി തകർത്തു.

രണ്ട് ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെയായിരുന്നു ആക്രമണം എന്നാണ് വിവരം. ഗുണ്ടാ സംഘങ്ങൾ മദ്യ ലഹരിയിലായിരുന്നുവെന്നും വിവരമുണ്ട്. സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Clash between gangs in Kottayam; ATM counter vandalized
