കോട്ടയം : ഗാന്ധിനഗറിൽ വയോധികയെ ആക്രമിച്ച് മാല കവർന്നയാളെ പൊലീസ് പിടികൂടി. ഇന്ന് 03.30 യോടെ ആയിരുന്നു സംഭവം. ഗാന്ധിനഗർ ഫെഡറൽ ബാങ്കിന് പുറകുവശത്തെ റോഡിലൂടെ മകളുടെ കുട്ടിയെ അംഗനവാടിയിൽ നിന്നും കൂട്ടിക്കൊണ്ടു വരികയായിരുന്ന 70 വയസ്സോളം പ്രായമായ സ്ത്രീയെ കുട്ടികളുടെ മുൻപിൽ വച്ച് മർദ്ദിച്ച് അവശയാക്കി കഴുത്തിൽ ഉണ്ടായിരുന്ന രണ്ട് പവനോളം തൂക്കം വരുന്ന സ്വർണ്ണമാല പിടിച്ച് പറിച്ച് കൊണ്ട് പോവുകയായിരുന്നു. ആർപ്പൂക്കര ആറാട്ടുകടവ് ഭാഗത്ത് നിന്ന് പ്രതിയായ ഗോവിന്ദ് ദാസ് എന്നയാളെ കസ്റ്റഡിയിൽ എടുത്തു.
Police have arrested the man who attacked an elderly woman and stole her necklace.
