മൂവാറ്റുപുഴ ; റവന്യു വകുപ്പിന്റെ മികച്ച വില്ലേജ് ഓഫിസർക്കുള്ള അംഗീകാരം ലഭിച്ചത് ജില്ലയിൽ മൂന്നു പേർക്ക്. മൂവാറ്റുപുഴ വെള്ളൂർക്കുന്നം വില്ലേജാഫിസർ പി.എ. ഹംസ, മാറാടി വില്ലേജ് ഓഫിസർ സൈജു ജോർജ്,കോതമംഗലം വില്ലേജ് ഓഫിസർ എം. എസ്. ഫൗഷി എന്നിവരാണ് അവാർഡിന് അർഹരായത്.

മികച്ച പ്രവർത്തനം കാഴ്ചവച്ചതിനാണ് ഇവർക്ക് അംഗീകാരം ലഭിച്ചത്. റവന്യൂ വകുപ്പിൽ നിന്നും നൽകുന്ന വിവിധ സർട്ടിഫിക്കറ്റുകളുടെ എണ്ണം , സർട്ടിഫിക്കറ്റുകൾ അതിവേഗത്തിൽ തീർപ്പ് കൽപ്പിക്കൽ ‘ റവന്യൂ വകുപ്പ് നടപ്പിൽ വരുത്തുന്ന വിവിധയിനം പദ്ധതികൾ കാര്യക്ഷമതയോടുകൂടി കൈകാര്യം ചെയ്യൽ, ലാൻഡ് റവന്യൂ റിക്കവറി കളക്ഷൻ ,നൂതന സാങ്കേതികവിദ്യയിലൂടെ ഫയലുകൾ കൈകാര്യം ചെയ്യുന്നതിൻ്റെഎണ്ണം, വില്ലേജ് ഓഫിസ് മാനുവൽ ചട്ടപ്രകാരം വില്ലേജ് ഓഫിസുകളിൽ സൂക്ഷിച്ചുവരുന്ന രജിസ്റ്ററുകളും അക്കൗണ്ടുകളും കൈകാര്യം, തുടങ്ങിയവ പരിഗണിച്ചാണ് അവാർഡ് നൽകിയത്.
Three people received the recognition for the best village officer from the Revenue Department in Ernakulam district.
