ഇടുക്കി: കട്ടപ്പനയില്‍ കാര്‍ നിയന്ത്രണം വിട്ട് ക്രാഷ് ബാരിയറില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. കട്ടപ്പനയില്‍ പ്രവര്‍ത്തിക്കുന്ന ഹാബ്രിക് ബില്‍ഡേഴ്‌സ് ഉടമ വള്ളക്കടവ് തണ്ണിപ്പാറ റോബിന്‍(31) ആണ് മരിച്ചത്. കാര്‍ ഇടിച്ചതോടെ ക്രാഷ് ബാരിയറിന്റെ ഒരുഭാഗം കാറിനുള്ളിലൂടെ തുളഞ്ഞുകയറി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റോബിന്‍ സംഭവസ്ഥലത്ത് മരിച്ചു. കാര്‍ വെട്ടിപ്പൊളിച്ചാണ് യുവാവിനെ പുറത്തെടുത്തത്. മൃതദേഹം കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Car loses control and crashes into crash barrier; 31-year-old dies tragically.
