കായക്കുന്ന്: പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. നടവയൽ സ്വപ്ന വീട്ടിൽ എം.എൻ. സുധീഷ്(40)നെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ മുഖ്യ പ്രതി നടവയൽ കായക്കുന്ന് തലാപ്പിൽ വീട് ടി. എ. റിനീഷ് (33) നെ ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

കുട്ടിയെ കാറിൽ ലോഡ്ജിൽ എത്തിച്ച് പീഡനത്തിന് ഒത്താശ ചെയ്തതിനാണ് സുധീഷ് അറസ്റ്റിലായിട്ടുള്ളത്. 2024 ഫെബ്രുവരിയിലായിരുന്നു സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗരത്തിലെ ലോഡ്‌ജിലെത്തിച്ചാണ് ഉപദ്രവിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നേരത്തെ അറസ്റ്റിലായ റിനീഷ് നിലവിൽ റിമാൻഡിൽ കഴിയുകയാണ്.
Two people have been arrested in connection with the sexual assault of a minor girl.
