ഹരിപ്പാട്: നിയന്ത്രണം തെറ്റിയ ബസ് വൈദ്യുതി തൂൺ ഇടിച്ച് തകർത്തു. ബസ് സമീപത്തെ പാടത്തേക്ക് ചരിഞ്ഞു. തൃക്കുന്നപ്പുഴ-ആയാപറമ്പ് പാണ്ടി റൂട്ടിൽ ഓടുന്ന അച്ചുമോൻ എന്ന ബസ്സാണ് റോഡിലെ കുഴിയിൽ വീണ് ആക്സിൽ ഒടിഞ്ഞതിനെ തുടർന്ന് നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുത പോസ്റ്റിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ വൈദ്യുത തൂൺ ഒടിഞ്ഞു വീണെങ്കിലും ഉടൻ വൈദ്യുത ബന്ധം തനിയെ വിച്ഛേദിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.

ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. യാത്രക്കാരും ബസ് ജീവനക്കാരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പ്രദേശത്തെ റോഡുകൾ മുഴുവൻ തകർന്നു പോയതാണെന്ന് നാട്ടുകാർ പറയുന്നു.
A bus lost control and crashed into an electricity pole, collapsing into a nearby field; a major disaster was averted.
