ബംഗാളിലെ പുർബ ബര്‍ധമാൻ ജില്ലയിൽവച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുടെ വാഹനവ്യൂഹം അപകടത്തിൽ പെട്ടു. ഗാംഗുലിക്കൊപ്പം അകമ്പടിയായി പോയ വാഹനം അപകടത്തിൽപെട്ടത്.

ഗാംഗുലി സഞ്ചരിച്ച കാറിന്റെ ഡ്രൈവർ ലോറിയുമായുള്ള കൂട്ടിയിടി ഒഴിവാക്കാൻ ‘സഡൻ ബ്രേക്ക്’ ഇട്ടതോടെ പിന്നിലുണ്ടായിരുന്ന വാഹനങ്ങൾ ഗാംഗുലിയുടെ കാറിൽ ഇടിക്കുകയായിരുന്നു. വ്യാഴാഴ്ച ദുർഗാപൂർ എക്സ്പ്രസ് വേയിലെ യാത്രയ്ക്കിടെയാണ് സംഭവം. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല.
Indian cricketer Sourav Ganguly's motorcade met with an accident
