കൂത്താട്ടുകുളം: ടൗണിൽ എസ്.ബി.ഐ ബാങ്കിന് സമീപം കാർ നിയന്ത്രണം വിട്ട് തട്ടുകടയിലേക്ക് ഇടിച്ചുകയറി അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. തട്ടുകടയിലെ ജീവനക്കാരായ അന്യസംസ്ഥാന തൊഴിലാളികൾ തട്ടുകടയിൽ നിന്ന് മാറി തൊട്ടടുത്ത കടയുടെ വരാന്തയിൽ വിശ്രമിക്കുന്നതിനിടയിലായിരുന്നു അപകടം. കാർ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നാണ് കാർ നിയന്ത്രണം വിട്ട് തട്ടുകടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
Car lost control and crashed into a shed.
