തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്ന് വിഴിഞ്ഞത്തുള്ള സഹോദരിയുടെ വീട്ടിൽ പോകുന്നതായറിയിച്ച് യാത്ര തിരിച്ച വയോധികയെ പൂവാറിനടുത്ത് കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. കന്യാകുമാരി തിരുവട്ടാർ പുത്തൻകട തവിട്ട്കാട് വിള വീട്ടിൽ വേലമ്മ (76) യുടെ മൃതദേഹമാണ് വൈകുന്നേരം മൂന്നരയോടെ പൂവാർ പള്ളം തീരത്ത് കണ്ടെത്തിയത്.

കടലിൽ വസ്ത്രങ്ങൾ ഇല്ലാത്ത നിലയിൽ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൂവാർ തീരദേശ പൊലീസ് എത്തി മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇവർ എങ്ങനെ കടൽക്കരയിൽ എത്തിയെന്നതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് തീരദേശ പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും.
Elderly woman found dead in the sea without clothes; death mysterious.
