കാസര്‍കോട്: അമ്മയും കുഞ്ഞും കുളത്തില്‍ മുങ്ങി മരിച്ചു. ബദിയടുക്കയില്‍ ഇന്ന് വൈകിട്ടാണ് സംഭവം. പരമേശ്വരി (40) മകള്‍ പത്മിനി (രണ്ടര) എന്നിവരാണ് മരിച്ചത്

കുളത്തില്‍ വീണ കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പരമേശ്വരി മുങ്ങിപ്പോകുകയായിരുന്നു. ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Mother and child drown in pond
