കുമരകം: ഇസ്രയേൽ സ്വദേശി സാറ്റലൈറ്റ് ഫോണുമായി കുമരകത്ത് പിടിയിൽ. അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചതിനാണ് ഇസ്രയേൽ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഡേവിഡ് എലിസ് ബോണയാണ് പിടിയിലായത്. പ്രതിയെ വിജിലൻസും എൻഐഎയും പൊലീസും ചോദ്യം ചെയ്ത ശേഷം നിയമ നടപടികൾ സ്വീകരിച്ച് സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു.
Israeli national arrested in Kumarakom with satellite phone.
