ആലപ്പുഴ: കായംകുളത്ത് വാടക വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രാജേശ്വരിയമ്മയുടേത് കൊലപാതകമെന്ന് സ്ഥിരീകരണം. വാടകക്ക് താമസിച്ചിരുന്ന പുള്ളിക്കണക്കിലെ വീട്ടില്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു രാജേശ്വരിയമ്മയെ തൂങ്ങിയ നിലയില്‍ സഹോദരി കണ്ടെത്തിയത്. തുടര്‍ന്ന് ബന്ധുക്കളേയും അയല്‍വാസികളേയും വിവരമറിയിക്കുകയായിരുന്നു. രാജേശ്വരിയമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ശ്രീവത്സന്‍ പിള്ള കെട്ടിത്തൂക്കിയതാണെന്ന് പൊലീസ് കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ഇക്കാര്യം വ്യക്തമായത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കറ്റാനം വെട്ടിക്കോട് ഭാഗത്തെ കള്ളുഷാപ്പില്‍ നിന്ന് ശ്രീവത്സന്‍ പിള്ളയെ പൊലീസ് പിടികൂടി.

തുടര്‍ന്ന് പൊലീസ് ചോദ്യം ചെയ്തപ്പോള്‍ കടബാധ്യതയെ തുടര്‍ന്ന് താനും ഭാര്യയും ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. മുന്‍പ് ഇത്തരത്തില്‍ രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നും ശ്രീവത്സന്‍ പിള്ള പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെ കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
It has been confirmed that Rajeshwari Amma, who was found dead under mysterious circumstances in a rented house, was murdered.
