കോടനാട് : ചാലക്കുടിയിൽ മസ്തകത്തിൽ ആനയ്ക്ക് മുറിവേറ്റ് കാണപ്പെട്ടത്ത് ഒരു മാസം മുമ്പാണ്. അന്നേ നാട്ടുക്കാർ ആനയെ വെടിവെച്ചതാണെന്ന് പറഞ്ഞിരുന്നു. എന്നാൽ ആനകളുമായി ഏറ്റുമുട്ടിയപ്പോൾ ഉണ്ടായ മുറിവാണെന്ന് ആയിരുന്നു അധികൃതരുടെ പക്ഷം.ഇതിൽ നഷ്പക്ഷമായ അന്വേഷണം വേണമെന്ന് പ്രമുഖ മൃഗ സ്നേഹിയും,ആനിമൽ ലീഗൻ ഫോഴ്സ് ഭാരവാഹിയുമായ ഏയ്ഞ്ചൽ നായർ പറഞ്ഞു.

വനത്തിൽ ഉണ്ടായ ആനകളുടെ മല്പിടുത്തത്തിൽ മുറിവേറ്റെന്ന് പറയുന്ന വനപാലകരുടെ നിലപാട് ശരിയല്ല എന്നാണ് ഏയ്ഞ്ചൽ നായർ പറയുന്നത്. ആനകൾ തമ്മിൽ കുത്തു കൂടിയാൽ മസ്തകത്തിൽ കുത്തേൽക്കുവാനുള്ള സാധ്യത കുറവാണ്. ആനകൾ കുത്ത് കൂടുമ്പോൾ ഉള്ള മറ്റ് പരിക്കുകൾ ഒന്നും ചെരിഞ്ഞ ആനയുടെ ദേഹത്തില്ല. ഇത് കൊമ്പ് കൊണ്ടുള്ള മുറിവല്ലയെന്നും വെടിയുണ്ട പോലുള്ള ആയുധം തറച്ച് ഉണ്ടായതാവാമെന്നും, ഇത്ര ആഴത്തിൽ മുറിവ് ഉണ്ടായത് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുറിവേറ്റ ആനയുടെ ചികത്സ ഒരു മാസം വൈകിയത്തിൽ ദുരിയഹത ഉണ്ട്. വിദഗദ്ധ ചിക്ത്സ കിട്ടിയിരുന്നു എങ്കിൽ ആന രക്ഷപെടുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. വനം വകുപ്പ് നേരായ രീതിയിൽ അന്വേഷണം നടത്തിയില്ലെങ്കിൽ നീയമ നടപടിയുമായി കോടതിയെ സമീപിക്കാൻ ഇരിക്കുകയാണ് മൃഗ സ്നേഹിക്കളുടെ സംഘടന
Animal League Force officer Angel Nair said that the death of the elephant with a head injury was due to the negligence of the Forest Department.
