കോതമംഗലം: കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസിന് എതിർവശത്ത് പുഴയോട് ചേർന്നു കിടക്കുന്ന കൃഷിയിടത്തിലാണ് ആനകൾ എത്തിയത്. തെങ്ങ്, കമുക്, വാഴ തുടങ്ങിയവ നശിപ്പിച്ചിട്ടുണ്ട്. പുഴ വട്ടം കടന്ന് എത്തിയ കുട്ടിയാന ഉൾപ്പെടെയുള്ള അഞ്ചോളം ആനകളാണ് ജനവാസ മേഖലയിൽ ഇറങ്ങി കൃഷി നശിപ്പിച്ചത്.

ടൗണിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് ഓഫീസിനു സമീപം വരെ കാട്ടാനകൾ എത്തിയത് നാട്ടുകാരിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെന്നും, വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും വാർഡ് മെമ്പർ ജോഷി പൊട്ടക്കൽ, സ്ഥലമുടമ എബി എന്നിവർ പറഞ്ഞു.
Kothamangalam - Wild elephants grazing in a farm near Kuttampuzha town; the herd of wild elephants that arrived at night returned this morning.
