ആലപ്പുഴ∙ കായംകുളം പുള്ളിക്കണക്കിൽ വീട്ടമ്മ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. ശ്രീ നിലയത്തിൽ രാജേശ്വരി (48)യെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ശ്രീവൽസൻ പിള്ള (58)യെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബം സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് മാറ്റി.
Housewife found dead under mysterious circumstances; husband in police custody.
