ബെംഗളൂരു: റീൽ ചിത്രീകരിക്കാനായി നദിയിൽ ചാടിയ യുവ ഡോക്ടർക്കായി തുംഗഭദ്രയിൽ തിരച്ചിൽ. ഹൈദരാബാദ് സ്വദേശിനിയാണ് ഡോ. അനന്യ. അവധി ആഘോഷിക്കാനെത്തിയ ഡോക്ടർ അനന്യ റാവുവാണ് നദിയിൽ മുങ്ങിപ്പോയത്.
കർണാടകയിലെ കോപ്പാള ജില്ലയിലെ ഗംഗാവതിയിലാണ് സംഭവം. അനന്യ ഒഴുക്കിൽ പെട്ടെന്നാണ് സംശയിക്കുന്നത്. വ്യാഴാഴ്ച രാവിലെ അനന്യ നദിയിലേക്കു ചാടുന്ന ദൃശ്യങ്ങൾ സുഹൃത്തുക്കൾ റീൽ ചിത്രീകരിച്ചിരുന്നു.

Extensive search underway for young doctor who drowned after jumping into river to film reel
