ചോൾകൊണ്ടപുരം പെരുമാളമ്മൻ ക്ഷേത്രത്തിൽ റോബോട്ടിക്ക് ആനയിൽ നിന്ന് ഷോക്കേറ്റ് 4 പേർ മരിച്ചു. മാട്ടിക്കോവിൽ സ്ട്രീറ്റ് കോളനി വാസികളായ മുത്ത് പാണ്ടി(36), കണ്ണപ്പൻ (28), രാജി മോഹൻ(36) വീരപ്പൻ മുത്തു (40) എന്നിവരാണ് മരിച്ചത്.

തമിഴ്നാട് ചെന്നൈയിൽ ചോൾകൊണ്ടപുരം പെരുമാളമ്മൻ ക്ഷേത്രത്തിൽ ബുധനാഴ്‌ച വൈകിട്ട് നടന്ന ഘോഷയാത്രയിലായിരുന്നു ആനയെ എഴുന്നള്ളിച്ചത്. ഈ സമയം ചെറിയ മഴയുണ്ടായിരുന്നു. വെള്ളക്കെട്ടിൽ ആന ഇറങ്ങിയതോടെയാണ് പുറത്തേക്ക് വൈദ്യുതി പ്രവഹിച്ചത്. ആനയുടെ ഉടമസ്ഥനും മരിച്ചവരിൽ പെടുന്നു. ആനയുടെ ചലനം നിയന്ത്രിക്കാൻ സ്ഥാപിച്ചിരുന്ന മോട്ടറിൽ നിന്നാണ് വൈദ്യുതി പുറത്തേക്ക് പ്രവഹിച്ചത്. ഹൈവോൾട്ടേജ് പവർ ഉള്ള ബാറ്ററികളാണ് റോബട്ടിക്ക് ആനയിൽ ഘടിപ്പിച്ചിരുന്നത്.
4 people, including the owner, die after being shocked by a robotic elephant
