മുണ്ടക്കയം : ദേശീയ പാതയിൽ മുണ്ടക്കയത്ത് ദമ്പതികൾ സഞ്ചരിച്ച കാറും ടോറസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഭർത്താവിന് ദാരുണാന്ത്യം. ചങ്ങനാശേരി സ്വദേശി വിജയകുമാർ ( 66) ആണ് മരിച്ചത്. ഭാര്യ മിനിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ പതിനൊന്ന് മണിയോടെ മുണ്ടക്കയം 34 ആം മൈലിലായിരുന്നു അപകടം. എതിർ ദിശയിലെത്തിയ ടോറസുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. മുണ്ടക്കയം പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.
The husband died tragically in an accident in which the car the couple was traveling in collided with a Taurus.
