കൊച്ചി: സംസ്ഥാന റവന്യു പുരസ്‌കാര പ്രഖ്യാപനത്തിൽ നേട്ടംകൊയ്ത് ജില്ല. മികച്ച കളക്ടറായി എൻ.എസ്.കെ ഉമേഷിനെയും മികച്ച സബ് കളക്ടറായി ഫോർട്ടുകൊച്ചി സബ്കളക്ടർ കെ. മീരയെയും തിരഞ്ഞെടുത്തു. സംസ്ഥാനത്തെ മികച്ച റവന്യു റിക്കവറി ഡെപ്യൂട്ടി കളക്ടറായി വി.ഇ. അബ്ബാസിനെയും മികച്ച തഹസിൽദാരായി കൊച്ചി തഹസിൽദാർ എസ്. ശ്രീജിത്തിനെയും തിരഞ്ഞെടുത്തു.

സംസ്ഥാനത്തെ മികച്ച ആർ.ഡി.ഒ ഓഫീസായി ഫോർട്ടുകൊച്ചിയെ തിരഞ്ഞെടുത്തപ്പോൾ മികച്ച പ്രവർത്തനം കാഴ്ചവച്ച ഓഫീസായി തൃക്കാക്കര അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ് നേട്ടം കൊയ്തു. മൂവാറ്റുപുഴ താലൂക്കിലെ വാളകം വില്ലേജാണ് ജില്ലയിലെ മികച്ച വില്ലേജ് ഓഫീസ്. മാറാടി വില്ലേജ് ഓഫീസർ സൈജു ജോർജാണ് ജില്ലയിലെ മികച്ച വില്ലേജ് ഓഫീസർ. തൃക്കാക്കര അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിലെ എ. അർജുനെ മികച്ച സർവേയറായും തൃപ്പൂണിത്തുറ റീസർവേ സൂപ്രണ്ട് നീതുമോഹനെ മികച്ച കോൺട്രാക്ട് സർവേയറായും തിരഞ്ഞെടുത്തു. എൻ.എസ്.കെ ഉമേഷിന്അർഹതയ്ക്കുള്ള അംഗീകാരം
മധുര സ്വദേശിയാണ്. 2015ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന ഉമേഷ് പാലക്കാട് അസിസ്റ്റന്റ് കളക്ടർ, വയനാട് സബ്കളക്ടർ, ശബരിമല സ്‌പെഷ്യൽ ഓഫീസർ, ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ എന്നീ തസ്തികകളിലും സേവനമനുഷ്ഠിച്ചു. ഇടുക്കി കളക്ടർ വി. വിഘ്‌നേശ്വരിയാണ് ഭാര്യ.
NSK Umesh, the best district collector in the state, and K. Meera, the sub-collector of Fort Kochi, were also selected.
