ഓൺലൈൻ ഗെയിമിംഗിൽ 80 ലക്ഷം രൂപയുടെ നഷ്ടം; കുടുംബത്തിലെ 3 പേർ ആത്മഹത്യ ചെയ്തു

 ഓൺലൈൻ ഗെയിമിംഗിൽ 80 ലക്ഷം രൂപയുടെ നഷ്ടം; കുടുംബത്തിലെ 3 പേർ ആത്മഹത്യ ചെയ്തു
Feb 20, 2025 03:06 AM | By Jobin PJ

ബെംഗളൂരു: വാതുവെപ്പിൽ പ​ണം ന​ഷ്ട​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ർ ജീ​വ​നൊ​ടു​ക്കി. ഓൺലൈൻ ഗെയിമിംഗിൽ കടം വാങ്ങിയ പണം നഷ്ടപ്പെട്ടതിനെത്തുടർന്നാണ് മൂവരും ജീവനൊടുക്കിയത്. മൈ​സൂ​രു​വി​ന​ടു​ത്തു​ള്ള ഹ​ഞ്ച്യ ഗ്രാ​മ​ത്തി​ന​ടു​ത്താ​ണ് സം​ഭ​വം. ജോ​ഷ് ആ​ന്റ​ണി (33), ഇ​ര​ട്ട സ​ഹോ​ദ​ര​ൻ ജോ​ബി ആ​ന്റ​ണി (33), ജോ​ബി​യു​ടെ ഭാ​ര്യ സ്വാ​തി എ​ന്ന​റി​യ​പ്പെ​ടു​ന്ന ഷ​ർ​മി​ള (28) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഓൺലൈൻ ഗെയിമിംഗിൽ ജോബിയും ശർമിളയും പലരിൽ നിന്ന് 80 ലക്ഷം രൂപ കടം വാങ്ങിയതായി പോലീസ് പറഞ്ഞു.

ഐ.​പി.​എ​ൽ ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ളി​ലും ഓ​ൺ​ലൈ​ൻ ഗെ​യി​മു​ക​ളി​ലും വാ​തു​വെ​പ്പ് ന​ട​ത്തി​യ​തി​ലൂ​ടെ ജോ​ബി ആ​ന്റ​ണി​ക്കും ഷ​ർ​മി​ള​ക്കും ഗ​ണ്യ​മാ​യ തു​ക ന​ഷ്ട​പ്പെ​ട്ട​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. അ​വ​ർ​ക്ക് പ​ണം ക​ടം കൊ​ടു​ത്തി​രു​ന്ന ആ​ളു​ക​ൾ തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട് അ​വ​രെ പ​തി​വാ​യി സ​ന്ദ​ർ​ശി​ക്കാ​റു​ണ്ടാ​യി​രു​ന്നു. ജോബിയും ഷർമിളയും ഒരുമിച്ചാണ് താമസിച്ചിരുന്നതെന്നും എന്നാൽ കടം തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് ആളുകൾ വീട്ടിലെത്തിയതിനെ തുടർന്ന് ആറുമാസം മുമ്പ് താമസം മാറിയെന്നും ജോഷിയുടെയും ജോബിയുടെയും സഹോദരി മേരി പറഞ്ഞു.

ക​ടു​ത്ത സ​മ്മ​ർ​ദ​ത്തി​ലും ദുഃ​ഖ​ത്തി​ലും ആ​യി​രു​ന്ന ജോഷ് ആ​ന്റ​ണി​യാ​ണ് തി​ങ്ക​ളാ​ഴ്‌​ച ആ​ദ്യം തൂ​ങ്ങി​മ​രി​ച്ച​ത്. മ​രി​ക്കു​ന്ന​തി​നു​മു​മ്പ് ജോബി ആ​ന്റ​ണി​യും ഷ​ർ​മി​ള​യും സ​ഹോ​ദ​രി​യു​ടെ പേ​ര് ഉ​പ​യോ​ഗി​ച്ച് വ​ഞ്ച​നാ​പ​ര​മാ​യി വാ​യ്പ നേ​ടി​യെ​ന്ന് ആ​രോ​പി​ക്കു​ന്ന ഒ​രു വി​ഡി​യോ റെ​ക്കോ​ഡു​ചെ​യ്‌​തു. ‘എ​ന്റെ സ​ഹോ​ദ​രി​ക്ക് ഭ​ർ​ത്താ​വി​ല്ല, ജോ​ബി​യും ഭാ​ര്യ​യും അവൾക്കെതിരെ വ​ഞ്ച​ന ന​ട​ത്തി​യി​ട്ടു​ണ്ട്. എ​ന്റെ മ​ര​ണ​ത്തി​ന് എ​ന്റെ സ​ഹോ​ദ​ര​ൻ ജോ​ബി ആ​ന്റ​ണി​യും ഭാ​ര്യ ഷ​ർ​മി​ള​യു​മാ​ണ് ഉ​ത്ത​ര​വാ​ദി​ക​ൾ. അ​വ​ർ ശി​ക്ഷി​ക്ക​പ്പെ​ട​ണം’, വി​ഡി​യോ​യി​ൽ ജോ​ഷ് പ​റ​ഞ്ഞു. ജോ​ഷി​ന്റെ ആ​ത്മ​ഹ​ത്യ​യെ​ക്കു​റി​ച്ച് അ​റി​ഞ്ഞ​യു​ട​നെ ജോ​ബി ആ​ന്റ​ണി​യും ഷ​ർ​മി​ള​യും ചൊ​വ്വാ​ഴ്ച തൂ​ങ്ങി​മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Loss of Rs 80 lakh in online gaming; 3 members of a family commit suicide

Next TV

Related Stories
സിനിമ ഷൂട്ടിംങ്ങിനായി മൂകാംബികയിൽ പോയ വൈക്കം സ്വദേശിയായ അഭിനേതാവ് പുഴയിൽ മുങ്ങി മരിച്ചു

May 7, 2025 12:53 PM

സിനിമ ഷൂട്ടിംങ്ങിനായി മൂകാംബികയിൽ പോയ വൈക്കം സ്വദേശിയായ അഭിനേതാവ് പുഴയിൽ മുങ്ങി മരിച്ചു

മൂകാംബികയിലെ സൗപർണ്ണിക പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത് . കാന്താര രണ്ടാം ഭാഗത്തിന്റെ ഷൂട്ടിനായിട്ടാണ് കബിൽ മൂകാംബികയിൽ...

Read More >>
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം, പ്രതി അമിത് പിടിയിൽ

Apr 23, 2025 09:21 AM

തിരുവാതുക്കൽ ഇരട്ടക്കൊലപാതകം, പ്രതി അമിത് പിടിയിൽ

പിടിയിലായത് മാളയിലെ ഒരു കോഴി ഫാമിൽ...

Read More >>
 ഫ്രാൻസിസ് മാർ‌പാപ്പ കാലം ചെയ്തു

Apr 21, 2025 07:28 PM

ഫ്രാൻസിസ് മാർ‌പാപ്പ കാലം ചെയ്തു

ഈസ്റ്റർ ദിനത്തിലും മാ‍ർപാപ്പ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ വിശ്വാസികളെ കണ്ടിരുന്നു. ഗാസയിൽ ഉടൻ തന്നെ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് തൻ്റെ...

Read More >>
വനം വകുപ്പിന്റെ അനാസ്ഥ,വിനോദ സഞ്ചാരികൾ കൈവിട്ട് ഗവി; പ്രദേശവാസികൾ ദുരിതത്തിൽ,

Apr 7, 2025 12:33 PM

വനം വകുപ്പിന്റെ അനാസ്ഥ,വിനോദ സഞ്ചാരികൾ കൈവിട്ട് ഗവി; പ്രദേശവാസികൾ ദുരിതത്തിൽ,

ഗവി; സംസ്ഥാനത്തെ അതിദരിദ്ര ആദിമവാസികളുടെ ഇടം. ഗവിയിലെ അദിവാസികൾക്ക് പുറം ലോകവുമായ ബന്ധം വിഛേദിക്കപ്പെടുന്നത് നശിപ്പിക്കപ്പെട്ട ടൂറിസം...

Read More >>
യുഡിഎഫ് എൽഡിഎഫ് സർക്കാരുകളുടെ വീണ്ടുവിചാരമില്ലാത്തതും അശ്രദ്ധവുമായ നയങ്ങൾ കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ

Mar 29, 2025 12:36 PM

യുഡിഎഫ് എൽഡിഎഫ് സർക്കാരുകളുടെ വീണ്ടുവിചാരമില്ലാത്തതും അശ്രദ്ധവുമായ നയങ്ങൾ കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ

കേന്ദ്രത്തിലെ കോൺഗ്രസ് ഭരണകൂടം നമ്പൂതിരിപ്പാടിന്റെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) സർക്കാരിനെ പിരിച്ചുവിട്ടതിനെ ശ്രീമതി സീതാരാമൻ...

Read More >>
കാണാതായ  യുഡി ക്ലർക്കായ യുവതിയെ കണ്ടെത്തി

Mar 29, 2025 11:36 AM

കാണാതായ യുഡി ക്ലർക്കായ യുവതിയെ കണ്ടെത്തി

കോട്ടയം മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്ക് ബിസ്മിയെ ആണ് കണ്ടെത്തിയത്. കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ പോലീസ് ഊർജ്ജിത അന്വേഷണം...

Read More >>
Top Stories