കൊച്ചി : കൊച്ചിയിൽ തടി ലോറി മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്. കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ പുത്തൻകുരിശ് ബൈബിൾ കോളേജിന് സമീപമാണ് തടി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്. ലോറി ഡ്രൈവറായ ചേർത്തല സ്വദേശി ശ്രീകുമാറിനാണ് പരിക്കേറ്റത്.
വാഹനത്തിലുണ്ടായിരുന്ന ബഹറുൽ ഇസ്ലാം, നൂർ ജമാൽ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണം വിട്ട ലോറി റോഡിൽ നിന്നും തെന്നിമാറി തലകീഴായി താഴേയ്ക്ക് പതിക്കുകയായിരുന്നു. അപകട കാരണം വ്യക്തമല്ല. പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
Accident: Timber lorry overturns in Ernakulam Puthenkurish; One person in critical condition
