കൽപ്പറ്റ : വയനാട് അമ്പലവയലിൽ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടയിൽ യുവാവ് കുഴഞ്ഞുവീണു മരിച്ചു. കുപ്പക്കൊല്ലി സ്വദേശി ഇരുപത് വയസ്സുള്ള സൽമാൻ ആണ് മരിച്ചത്. പതിവുപോലെ ജിമ്മിൽ വ്യായാമം ചെയ്യാനെത്തിയതായിരുന്നു സൽമാൻ. എന്നാൽ വ്യായാമം ചെയ്തു കൊണ്ടിരിക്കേ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ സൽമാൻ മരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമികവിവരം. അമ്പലവയലിലെ പിതാവിന്റെ പച്ചക്കറിക്കടയിൽ ജോലി ചെയ്തു വരികയായിരുന്നു സൽമാൻ.
A young man collapsed and died while exercising at the gym.
