
കൂത്താട്ടുകുളം : എം സി റോഡിൽ കൂത്താട്ടുകുളം രാമപുരം കവലയിൽ മിനി ഗുഡ്സ് വാനും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.വയനാട് മേപ്പാടി സ്വദേശി ഹരിത നിവാസിൽ വിഷ്ണു മോഹൻദാസ് 21 ആണ് മരിച്ചത്. ഇന്നലെ രാത്രി 11നാണ് അപകടം. മൂവാറ്റുപുഴയിൽ എ.സി. മെക്കാനിക്കായി ജോലി ചെയ്തിരുന്ന വിഷ്ണു, സുഹൃത്തിന്റെ ജന്മദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത മടങ്ങും വഴിയാണ് കൂത്താട്ടുകുത്ത് വച്ച് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ പരിക്കേറ്റ വിഷ്ണുവിനെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതര പരിക്കേറ്റ വിഷ്ണുവിന്റെ ജീവൻ രക്ഷിക്കാൻ ആയില്ല. അപകടത്തിൽ വിഷ്ണു ഓടിച്ചിരുന്ന ബൈക്ക് പൂർണമായി തകർന്നു. മിനി ഗുഡ്സ് വാനിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ട വാഹനങ്ങൾ അഗ്നി രക്ഷാസേനയും പോലീസും എത്തി റോഡിൽ നിന്നും നീക്കം ചെയ്തു..
A young man died in an accident involving a mini goods van and a bike at the Koothattukulam Ramapuram intersection on MC Road.
