അഞ്ചൽപ്പെട്ടി: കൃസ്തുമസ് കരോളിൽ നിന്നും ലഭിച്ച തുക കൊണ്ട് പാമ്പാക്കുട CHC പാലിയേറ്റിവ് യൂണിറ്റിന് സാന്ത്വന ചികിത്സാ ഉപകരണങ്ങൾ നൽകി മാതൃകയായിരിക്കുകയാണ്അഞ്ചൽപ്പെട്ടി പുതുശ്ശേരി സൗഹാർദ്ദ റെസിഡൻഷ്യൽ അസോസിയേഷൻ.. ആശുപത്രി പരിസരത്തു വച്ച് നടന്ന ചടങ്ങിൽ സൗഹാർദ്ദയുടെ ഭാരവാഹികളിൽ നിന്നും ചികിത്സാ ഉപകരണങ്ങൾ മെഡിക്കൽ ഓഫീസർ ഡോ.ദിവ്യ ഏറ്റുവാങ്ങി. അസോസിയേഷൻ പ്രസിഡന്റ് സന്തോഷ് എം ആർ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ സിന്ധു ജോർജ് , ആർജിത്ത് അജിത്ത്, ജയലക്ഷ്മി ഷാജി, ഈശ്വരി രാജേഷ്, ഡോ ദിവ്യ എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ആര്യ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അരുൺ മോഹൻ ,സിയ മോൾ , പാലിയേറ്റീവ് പ്രവർത്തകൾ, സൗഹാർദ്ദ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു. പാലിയേറ്റീവ് നേഴ്സ് എൽസി നന്ദി പ്രകാശനം നടത്തി.

അഞ്ചു വർഷം പിന്നിടുന്ന സൗഹാർദ റെസിഡൻഷ്യൽ അസോസിയേഷൻ ഓരോ വർഷവും സാന്ത്വന ചികിത്സാ രംഗത്ത് തങ്ങളുടെ സേവനം ഉറപ്പു വരുത്തുന്ന സംഘടനയാണ്. കരോളിൽ വിരിയുന്ന ഈ കാരുണ്യപ്പൂക്കൾക്ക് ട്രൂവിഷന്റെ ഹൃദയം തൊട്ടുള്ള അഭിനന്ദനങ്ങൾ.
പാമ്പാക്കുട CHC പാലിയേറ്റീവ് യൂണിറ്റിന് സാന്ത്വന ചികിത്സ ഉപകരണങ്ങളുമായി റെസിഡൻഷ്യൽ അസോസിയേഷൻ സൗഹാർദ്ദ പുതുശ്ശേരിപ്പടി
