പാഴൂർ : "സുരക്ഷിത് മാർഗ് " സന്ദേശവുമായി വിദ്യാർത്ഥികളുടെ ഭവന സന്ദർശനം. കൂട്ടുകാരൻ ഗ്രൂപ്പും എസ് സി എം എസ് ഇൻസ്റ്റി ട്യൂ ഷൻസ് ഓഫ് റോഡ് സേഫ്റ്റി & ട്രാൻസ്‌പോറ്റേഷനും ചേർന്ന് നടത്തുന്ന റോഡ് സേഫ്റ്റി ക്യാമ്പയിൻന്റെ ഭാഗമായി പാഴൂർ വിവേകാനന്ദ പബ്ലിക് സ്കൂളിലെ കുട്ടികൾ ഭവന സന്ദർശനം നടത്തി. റോഡിൽ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും കുട്ടിക്കൂട്ടങ്ങൾ വിശദീകരിച്ചപ്പോൾ എല്ലാവരിലും അത് കൗതുകമുണർത്തി. ലൈസൻസ് ലഭിച്ചതിനു ശേഷമല്ലാതെ വണ്ടി റോഡിലൂടെ ഓടിക്കരുതെന്നും വണ്ടി ഓടിക്കുമ്പോൾ ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ നിർബന്ധമായും ധരിച്ചിരിക്കണമെന്നും അമിത വേഗത പാടില്ലെന്നുമുള്ള കുട്ടികളുടെ ഓർമ്മപ്പെടുത്തൽ മുതിർന്നവർ സന്തോഷത്തോടെ സ്വീകരിച്ചു. അതോടൊപ്പം ട്രാഫിക് നിയമങ്ങൾ,റോഡ് സിഗ്നൽസ് എന്നിവ അടങ്ങിയ ബുക്ക് ലെറ്റുകളും കുട്ടികൾ വിതരണം ചെയ്തു. അധ്യാപകരായ നമിത രാമചന്ദ്രൻ, സച്ചിൻ എസ്, ബിജി സൈരാജ് എന്നിവർ ഭവന സന്ദർശനത്തിന് സാരഥ്യം വഹിച്ചു.
Visiting students' homes with the message
