കോഴിക്കോട്: പയ്യോളിയില്‍ വിദ്യാര്‍ത്ഥിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തിക്കോടി മണലാടി പറമ്പില്‍ മുഹമ്മദ് നിഹാല്‍(22) ആണ് മരിച്ചത്. മൂടാടി മലബാര്‍ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു. ഇന്നലെ രാത്രി വീട്ടില്‍ നിന്നും ഇറങ്ങിയതാണ് നിഹാല്‍ എന്നാണ് ലഭിക്കുന്ന വിവരം.

രാവിലെയോടെ പയ്യോളി ഹൈസ്‌കൂളിന് സമീപം റെയില്‍വേ ട്രാക്കില്‍ നിന്നും അല്‍പം മാറിയാണ് മൃതദേഹം കണ്ടത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. നൗഷാദിന്റെയും തെസ്നിയുടെയും മകനാണ് നിഹാല്‍.
Student found dead after being hit by a train.
