
ചാലക്കുടി അതിരപ്പിള്ളിയില്‍ കണ്ടെത്തിയ, മസ്തകത്തില്‍ മുറിവേറ്റ കൊമ്പനെ കോടനാട്ടിലെ അഭയാരണ്യത്തിലെത്തിച്ചു. ആതിരപ്പിള്ളി വെറ്റിലപ്പാറയ്ക്ക് സമീപത്തുള്ള എണ്ണപ്പനത്തോട്ടത്തിനടുത്താണ് മുറിവേറ്റ ആനയെ കണ്ടത് മുറിവേറ്റ കൊമ്പന്റെ അരികില്‍ മറ്റൊരു ആന കൂടി ഉണ്ടായിരുന്നത് വെല്ലുവിളി ഉയർത്തി... മുറിവേറ്റ കൊമ്പനെ ഒറ്റയ്ക്ക് കിട്ടിയാല്‍ മാത്രമേ മയക്കുവെടിവെച്ച് നിയന്ത്രണത്തിലാക്കാനാകൂ എന്നതാണ് ദൗത്യസംഘത്തെ അലട്ടിയ പ്രശ്നം..ദൗത്യസംഘത്തിന്റെ നീക്കം ഒടുവിൽ വിജയമായി.. മയക്കുവെടിയേറ്റ ആനയെ കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റി കോടനാട് അഭയാരണ്യത്തിലെത്തിച്ചു.. മുറിവ് ഭേദമായാൽ തിരികെ കാട്ടിലേക്ക് വിടാനാണ് തീരുമാനം
മുറിവേറ്റ ആനയുടെ ആദ്യഘട്ട ചികിത്സയ്ക്കായി ഒന്നര മാസം വേണ്ടി വരുമെന്ന് ചീഫ് വെറ്റിനറി സർജൻ ഡോ അരുൺ സക്കറിയ പറഞ്ഞു. ആനയുടെ മുറിവിന് ഒരടിയോളം താഴ്ച ഉണ്ടായിരുന്നു. എന്നാൽ അത് തലച്ചോറിനെ ബാധിച്ചിട്ടില്ല. ആന മയങ്ങി കിടന്ന സമയം കൊണ്ട് പ്രാഥമിക ചികിത്സ പൂർണമായി നൽകാനായി. മസ്തകത്തിലെ പഴുപ്പ് പൂർണമായി നീക്കം ചെയ്തു. നിലവിൽ ആന്റി ബയോട്ടിക്കുകളും ഇൻജക്ഷനും ആനയ്ക്ക് നൽകിയെന്നും ആന ആരോഗ്യവാനായാൽ മാത്രമേ ദൗത്യം വിജയകരമാകുവെന്നും അതിനായി ഒന്നരമാസമെടുക്കുമെന്നും ഡോ. അരുൺ സക്കറിയ മാധ്യമങ്ങളോട് പറഞ്ഞു.
The injured elephant was taken to the sanctuary in Kodanad.
