കൂത്താട്ടുകുളം: കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് സി.പി.ഐ (എം) ഫെബ്രുവരി 25 ന് കേന്ദ്ര ഗവൺമെന്റ് ഓഫീസിനു മുന്നിലേക്ക് നടക്കുന്ന ജനകീയ മാർച്ചിന്റെ പ്രചരണാർത്ഥം കാൽനട ജാഥ തുടങ്ങി. കൂത്താട്ടുകുളം ഏരിയാ കാൽനട പ്രചരണ ജാഥ പാലക്കുഴയിൽ സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ആർ മുരളീധരൻ ഉത്ഘാടനം ചെയ്തു.

കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് കാണിക്കുന്ന അവഗണനക്കെതിരെ ഒറ്റക്കെട്ടായി പോരാട്ടം തുടരണമെന്നും നവകേരള സൃഷ്ടിക്കായി അണിനിരക്കണമെന്നും കെഎസ്ടിഎ 34-ാം സംസ്ഥാന സമ്മേളനം ആഹാന്വംചെയ്തു. നവകേരളം സൃഷ്ടിക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ ഇടപെടലിൻ്റെ പ്രതിഫലമാണ് സംസ്ഥാനത്തിന് ലഭിക്കുന്ന അംഗീകാരങ്ങൾ. നിതി ആയോഗിന്റെ ബഹുമുഖ ദാരിദ്ര്യസൂചിക 2024 അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമാണ് കേരളം. നിതി ആയോഗിന്റെ സുസ്ഥിര വികസന സൂചിക, മാനവ വികസന സൂചിക, സ്റ്റേറ്റ് ഹെൽത്ത് ഇൻഡക്സ് എന്നിവയിലും കേരളം ഒന്നാം സ്ഥാനത്താണ്. നാഷണൽ അർബൻ ലൈവ് ഫുഡ് മിഷൻ നടപ്പാക്കുന്നതിലും തുടർച്ചയായി ഒന്നാം സ്ഥാനമാണ്. ദേശീയതലത്തിൽ ഏറ്റവും അധികം സംരംഭങ്ങൾ ആരംഭിച്ചതും ഇവിടെയാണ്.
എല്ലാ അധികാരങ്ങളും സമ്പത്തും കേന്ദ്രത്തിൽ മാത്രം കുന്നുകൂടുന്ന സ്വേച്ഛാധിപത്യപരമായ കേന്ദ്രീകൃത സംവിധാനമാണ് നരേന്ദ്ര മോദിയും ബിജെപിയും ലക്ഷ്യമിടുന്നത്. സംസ്ഥാനങ്ങളെ ദുർബലപ്പെടുത്തുക എന്നത് ഈ അജൻഡയുടെ ഭാഗമാണ്. കേന്ദ്രസർക്കാർ രാഷ്ട്രീയ വിവേചനത്തോടെ കേരളത്തോട് കാണിക്കുന്ന മനുഷ്യത്വ രഹിതമായ അവഗണന അവസാനിപ്പിക്കണം. കേരളത്തിന് അർഹമായ സാമ്പത്തിക ആനുകൂല്യങ്ങൾ നൽകണമെന്നും പി.ആർ മുളിധരൻ ആവശ്യപ്പെട്ടു
Central neglect; CPI(M) goes to the people.
