കണ്ണൂർ : (piravomnews.in) ക്ഷേത്രോത്സവത്തിന് പോകാൻ പുറപ്പെട്ട യുവതിയെ വെട്ടി കൊല്ലാൻ ശ്രമം. തലശ്ശേരിയിൽ നാട്ടുക്കാർ പിടിക്കൂടി പൊലീസിൽ ഏൽപ്പിച്ച ഭർത്താവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി.

തലശ്ശേരിക്കടുത്ത് ധർമ്മടത്ത് ഇന്നലെ രാത്രിയാണ് യുവതിയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ധർമ്മടം പോലീസ് സ്റ്റേഷൻ പരിധിയിലെ കോളാട് പാലത്തിലായിരുന്നു സംഭവം. ഉത്സവത്തിനായി ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന പാറപ്രറം സ്വദേശിനി മഹിജയാണ് ക്രൂര ആക്രമണത്തിന് ഇരയായത്.
നാട്ടുക്കാർ പിടിക്കൂടിയ ഭർത്താവ് മണികണ്ഡനെയാണ് ധർമ്മടം പോലീസ് അറസ്റ്റ് ചെയ്തത്. കുടുംബ പ്രശ്നമാണ് ആക്രമണത്തിന് കാരണം. യുവതിയുടെ നില അതീവ ഗുരുതര അവസ്ഥയിലാണ്. പ്രതിയിൽ നിന്നും ആക്രമണത്തിന് ഉപയോഗിച്ച കത്തികൾ കണ്ടെടുത്തു.
An #attempt was made to #kill a #young #woman who was going to a #temple festival
