
കൊച്ചി: കൊച്ചിയിൽ സ്കൂൾ വിട്ട് മടങ്ങുന്ന വഴി കാണാതായ ഏഴാംക്ലാസ് വിദ്യാർഥിനിയെ കണ്ടെത്തി. വടുതല സ്വദേശിനിയായ പന്ത്രണ്ടുകാരിയെയാണ് ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ കാണാതായത്. കൊച്ചി സരസ്വതി വിദ്യാനികേതൻ പബ്ലിക് സ്കൂളിലെ വിദ്യാർഥിയാണ്. കുട്ടിയെ കാണാതായതിനേ തുടർന്ന് രക്ഷിതാക്കൾ എളമക്കര പോലീസിൽ പരാതി നൽകി. കുടുംബത്തിന്റെ പരാതിയെ തുടർന്ന് എളമക്കര പോലീസ് നടത്തിയ അന്വേഷണത്തിലാണ് വല്ലാർപാടത്ത് നിന്ന് കുട്ടിയെ കണ്ടെത്തിയത്.
A twelve-year-old girl who went missing in Kochi has been found.
