കൊച്ചി : ലക്ഷങ്ങൾ കൈക്കൂലി വാങ്ങി വിദേശജോലി വാഗ്ദാനം ചെയ്ത കൊച്ചിയിലെ ജോലിത്തട്ടിപ്പുകാരി അറസ്റ്റിൽ. ആലുവ പൂക്കാട്ടുപടി സ്വദേശി സജീനയാണ് (39) അറസ്റ്റിലായത്. പാലാരിവട്ടത്ത് ജീനിയസ് കൺസൾട്ടൻസി എന്ന സ്ഥാപനം നടത്തിയായിരുന്നു സജീന തട്ടിപ്പ് നടത്തി വന്നത്. തൃശൂർ, പുത്തൻകുരിശ് സ്വദേശികളായ യുവാക്കളെയാണ് വിദേശ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചത്.
ഇവരുടെ പരാതിയിൽ പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സജീനയെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സജീനയ്ക്കെതിരെ എട്ടോളം വഞ്ചനാക്കേസുകൾ വിവിധ സ്റ്റേഷനുകളിലായുണ്ട്.
A job scammer in Kochi who took a bribe of lakhs and promised a job abroad has been arrested.
