തലയോലപ്പറമ്പ്: നിയന്ത്രണം വിട്ട ജിപ്പ് ഇടിച്ചു അപകടം. റോഡരികിലെ കോൺക്രീറ്റ് പോസ്റ്റും സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന റബർ മരവും ജീപ്പ് ഇടിച്ച് തകർത്തു. നിയന്ത്രണം വിട്ട് ജീപ്പ് വരുന്നത് കണ്ട് റോഡരികിൽ സ്കൂട്ടറിൽ ഇരുന്ന കടുത്തുരുത്തി സ്വദേശിയായ യുവാവ് ഉടൻ ഓടി മാറിയതിനാൽ ആളപായം ഒഴിവാകുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.15 ഓടെ വരിയ്ക്കാംകുന്ന് പ്രസാദഗിരി പള്ളിക്ക് സമീപമാണ് അപകടം.
ഏറ്റുമാനൂരിൽ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ജീപ്പ് ആണ് അപകടത്തിൽ പെട്ടത്. ഏറ്റുമാനൂർ സ്വദേശികളായ മൂന്നംഗ സംഘം സഞ്ചരിച്ച മഹീന്ദ്ര ബൊലേറോ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ജീപ്പിൻ്റെ മുൻവശം പൂർണ്ണമായി തകർന്നു. ജീപ്പ് ഓടിച്ചിരുന്ന ഏറ്റുമാനൂർ സ്വദേശി സജിക്ക് നിസ്സാര പരിക്കേറ്റു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് വാഹനം അപകടത്തിൽപ്പെടാൻ കരണമായതെന്നാണ് പറയപ്പെടുന്നത്.
A jeep lost control in Thalayolaparambi and crashed into a concrete post on the roadside and a nearby tree; the passengers escaped unharmed.
