ചിന്നക്കനാൽ: മൂന്നാറിൽ വീണ്ടും പടയപ്പയുടെ ആക്രമണം. കന്നിമലയിൽ ബൈക്ക് യാത്രക്കാരേയും പടയപ്പ ആക്രമച്ചു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കന്നിമല സ്വദേശി ബാലദണ്ഡൻ, വിഗനേഷ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. മൂപ്പത് മിനിറ്റോളമാണ് പടയപ്പ റോഡ് തടഞ്ഞത്. പിന്നാലെ ആനയെ കാട്ടിലേക്ക് തുരത്തി. നിലവിൽ മദപ്പാടിലാണ് പടയപ്പ.
Another attack by a mob in Munnar; bikers injured.
