ഹരിപ്പാട് : കഴിഞ്ഞദിവസം പുലർച്ചെ നാലുമണിയോടെ ആദിത്യൻ സമീപത്തുള്ള വീട്ടിലെ സ്ത്രീയുടെ കുളിമുറി ദൃശ്യം ജനാല വഴി മൊബൈൽ ക്യാമറ ഉപയോഗിച്ച് പകർത്തുകയും. ഇതിനിടയിൽ മൊബൈലിന്റെ വെളിച്ചം കണ്ട സ്ത്രീ അലറിവിളിക്കുകയും ഇയാൾ വേലിചാടി ഓടുകയും ചെയ്തു. തുടർന്ന് ഹരിപ്പാട് പൊലീസിൽ പരാതി നൽകുകയും പ്രതിക്കായി അന്വേഷണം നടത്തുന്നതിനിടയിലാണ് മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി പൊലീസ് തോട്ടുകടവ് ഭാഗത്തു വെച്ചു കുമാരപുരം കൂട്ടംകൈത നെടും പോച്ചയിൽ ആദിത്യൻ(32) ആണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ പക്കൽ നിന്നും 16 ഗ്രാം മാരക മയക്കുമരുന്നായ എംഡിഎംഎയും, 125 ഗ്രാം കഞ്ചാവും പൊലീസ് കണ്ടെടുത്തു.

പ്രദേശത്തെ പ്രായ പൂർത്തിയാകാത്ത കുട്ടികൾക്ക് കഞ്ചാവ് കൊടുക്കുന്നത് ആദിത്യനാണ് എന്നാണ് പ്രദേശവാസികൾ പറയുന്നത്. മുൻപ് വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയ കേസിലും ഇയാളെ എക്സൈസ് പിടികൂടിയിട്ടുണ്ട്. കൊലപതാക ശ്രമം, മോഷണം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ആദിത്യൻ.
The suspect arrested in the case of recording a bathroom scene on his phone was found to be in possession of a deadly drug.
