കുഭമേളയിലെ നിറസാനിദ്ധ്യം ആണ് അഘോരികൾ, മനുഷ്യ ചാരം ശരീരം മുഴുവൻ പൂശി മനുഷ്യ തലയോട്ടി ഹാരമായി ധരിച്ച് ചുണ്ടുകൾക്കിടയിൽ കഞ്ചാവ് ചുരുട്ടിവലിച്ച ,പച്ച മനുഷ്യ മാംസം ഭക്ഷിച്ച, ശ്മശാന മധ്യത്തിൽ വസിക്കുന്ന സന്യാസികൾ ( The Aghoris). എന്നിങ്ങനെ അഘോരികൾക്ക് വിശേഷണങ്ങൾ ഏറെയാണ്. മറ്റു സന്യാസിസമൂഹത്തിൽ നിന്നും ഇവരെ വ്യത്യസ്തരാക്കുന്നത് ഇവരുടെ വിചിത്രവും അസാധാരണവുമായ ആചാരങ്ങളാണ്.
ഹരിദ്വാര്‍, ഋഷികേശ്, കാശി തുടങ്ങിയ പുണ്യസങ്കേതങ്ങളിലും ഹിമാലയ മലനിരകളിലും കാണപ്പെടുന്ന സന്യാസി സാധുക്കൾ, കാഴ്ച്ക്കാരിൽ വെറുപ്പുളവാക്കുന്നവയാണ് ഇവരുടെ ജീവിത ചര്യകൾ. ഈ സന്യാസി സമൂഹത്തിനു ഏകദേശം 5000 വർഷത്തിലേറെ പഴക്കമുള്ളതായി കണക്കാക്കപ്പെടുന്നു.
Monks who eat raw human flesh and live in the middle of a cemetery | Aghoris
