
ഐക്കനാംപുറത്ത് ബാബു ജോണിന്റെ വീട്ടിൽ നിന്നും 30 പവനും രണ്ട് ലക്ഷം രൂപയും ആണ് ഇന്നലെ രാത്രി മോഷണം പോയത്. വീട്ടുകാർ നെച്ചൂർ പള്ളിയിൽ പെരുന്നാളിൽ സംബന്ധിക്കുവാൻ പോയ നേരത്താണ് വീടിന്റെ അടുക്കള വാതിൽ തകർത്ത് മോഷ്‍ടാവ് അകത്ത് കടന്നത്. രാത്രി എട്ടിനും പത്തിനും ഇടയിലാണ് മോഷണം നടന്നത്. പെരുന്നാൾ ചടങ്ങുകൾ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം പുറത്ത് അറിഞ്ഞത്. കഴിഞ്ഞ വർഷവും പെരുന്നാൾ ദിവസം നെച്ചൂരിൽ മോഷണം നടന്നിട്ടുണ്ട്. നീർക്കുഴി ചിറപ്പാട്ട് മുരളീധരന്റെ വീട്ടിലാണ് കഴിഞ്ഞ വര്ഷം മോഷണം നടന്നത്. 8.5 പവൻ സ്വർണവും 3000 രൂപയും അന്ന് നഷ്ടപ്പെട്ടിരുന്നു. നാളുകളായി മേഖലയിൽ മോഷണം പതിവായിരിക്കുകയാണ്. കുറ്റവാളികളെ പിടികൂടാൻ കഴിയാത്തത് ജനങ്ങളിൽ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
Massive theft in Nechur; 30 pawns and two lakh rupees stolen.
