കൊച്ചി: മാത്യു കുഴൽനാടൻ എംഎൽഎ ഒരു രൂപ പോലും തന്റെ കയ്യിൽ നിന്നും വാങ്ങിയിട്ടില്ലെന്ന് പാതി വില തട്ടിപ്പ് കേസ് പ്രതി അനന്തുകൃഷ്ണൻ. മൂവാറ്റുപുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ എത്തിച്ചപ്പോഴായിരുന്നു അനന്തുവിന്റെ പ്രതികരണം.

രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ജുഡീഷ്യറിയും ഉൾപ്പെട്ട കേസ് ആയതിനാൽ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് അനന്തു കോടതിയോട് പറഞ്ഞു. അപേക്ഷകരോടുള്ള ഉത്തരവാദിത്തം നിറവേറ്റും. ആനന്ദകുമാറാണ് എൻജിഒ കോൺഫഡറേഷൻ ചെയർമാൻ. ആനന്ദകുമാർ ഉറപ്പ് നൽകിയ സിഎസ്ആർ ഫണ്ട് കൃത്യമായി ലഭിച്ചില്ലെന്നും അനന്തു കൃഷ്ണൻ വ്യക്തമാക്കി.
Mathew Kuzhalnadan has not taken a single rupee, my life is under threat; Ananthukrishnan
