എറണാകുളം: എറണാകുളം വടക്കൻ പറവൂരിൽ മധ്യവയസ്കയെ മരിച്ച നിലയിൽ കണ്ടെത്തി. വടക്കൻ പറവൂർ വാണിയകാട് സ്വദേശി നിമ്മി ചാക്കോയെയാണ് (54) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയിലധികം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. വീട്ടിനുള്ളിലെ സോഫയിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹമെന്നും പൊലീസ് പറഞ്ഞു. വീടിനുള്ളിൽ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയൽവാസികള്‍ വീട്ടിലെത്തി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
തുടര്‍ന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകും. ഇന്ന് ഉച്ചയോടെയാണ് മധ്യവയസ്കയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വഭാവിക മരണത്തിന് കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.
A middle-aged woman was found dead in Ernakulam. The body, which was sitting on a sofa, was more than a week old.
