വൈക്കം: ഒമിനിവാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മറൈൻ ഫിറ്ററിംഗ് വിദ്യാർഥി മരിച്ചു. വൈക്കം ടി.വി പുരം പള്ളിപ്പാലം മരോട്ടിച്ചുവട് വടയാറംചേരി വീട്ടിൽ ബൈജു, വിനീത ദമ്പതികളുടെ മകൻ വിശാൽ( 20 ) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10.30 ഓടെ ടിവിപുരം പള്ളിപ്രത്തുശേരി സെൻ്റ് ജോസഫ് സ്കൂൾ ഇംഗ്ഷന് സമീപമായിരുന്നു അപകടം. സുഹൃത്തിൻ്റെ ബൈക്കിന് പിന്നിലിരുന്ന് വൈക്കക്ക് വരുന്നതിനിടെ ടി. വി പുരം ഭാഗത്തേക്ക് വന്ന ഒമിനിവാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിശാലിനെ ഉടൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ 7.30 ഓടെ മരണമടഞ്ഞു. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്തും അയൽവാസിയുമായ അഭിദേവ് (20 ) നെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇടിയുടെ ആഘാതത്തിൽ ബൈക്കിൻ്റെ പെട്രോൾ ടാങ്ക് ഉൾപ്പടെ വേർപ്പെട്ടു പോയി. ഒമിനി വാനിൻ്റെ മുൻവശം പൂർണമായി തകർന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. വൈക്കം പോലീസ് മേൽനടപടി സ്വീകരിച്ചു.
An accident occurred when an omnivan and a bike collided in Vaikom; a seriously injured marine fitting student died.
