കൊച്ചി: (piravomnews.in) കൊച്ചിയിൽ ട്രാൻസ്ജെൻഡർ യുവതിയെ മർദ്ദിച്ച സംഭവംത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ.

മട്ടാഞ്ചേരി സ്വദേശി ഷംനാസ്, പള്ളുരുത്തി സ്വദേശി ഫാസിൽ എന്നിവരാണ് കസ്റ്റഡിയിലായത്. സംഭവത്തിൽ ട്രാൻസ്ജെൻഡേഴ്സ് ആക്ട് പ്രകാരം പൊലീസ് കേസെടുത്തിരുന്നു.
പാലാരിവട്ടം പോലീസ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച രാത്രി 10 15 ഓടെയാണ് സംഭവം. പാലാരിവട്ടം റിനൈ മെഡിസിറ്റി സന്ദര്‍ശിച്ചതിനുശേഷം പുറത്തിറങ്ങിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെയാണ് ക്രൂരമായി മര്‍ദിച്ചത്. മലിനജലവുമായിയെത്തിയ ടാങ്കര്‍ ലോറി ഡ്രൈവറാണ് മര്‍ദിച്ചത്.
റോഡിന് വശത്ത് മലിനജലം ഒഴുക്കുന്നത് ശ്രദ്ധയില്‍ പെട്ടതാണ് മര്‍ദനത്തിന് കാരണം. കമ്പിവടി ഉപയോഗിച്ച് കൈയിലും കാലിലും പൊതിരെ തല്ലി.
ഒരു പ്രകോപനവും ഇല്ലാതെയാണ് മര്‍ദ്ദിച്ചതെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ ഏയ്ഞ്ചല്‍ പറഞ്ഞു. ആക്രമിച്ചയാൾ പിന്നീട് ലോറിയുമായി കടന്നുകളഞ്ഞു. തുടർന്ന് വാഹന നമ്പർ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്.
Two #people in #custody in the #incident of #beating up a #transgender #woman in #Kochi
