കോഴിക്കോട്: താമരശ്ശേരി കൈതപൊയിലിൽ വാഹനാപകടം. ട്രാവല്ലറും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. വൈകിട്ട് 4.30ഓടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

Nine people injured in collision between Traveler and car
